Friday, July 8, 2011

Fwd: ["ശ്രുതിലയം" Shruthilayam] എഞ്ചിനീയറിംഗ് കോളജില്‍ സംഘര്‍ഷം; മൂന്നു...



---------- Forwarded message ----------
From: Unni Krishnan <notification+kr4marbae4mn@facebookmail.com>
Date: 2011/7/8
Subject: ["ശ്രുതിലയം" Shruthilayam] എഞ്ചിനീയറിംഗ് കോളജില്‍ സംഘര്‍ഷം; മൂന്നു...
To: "\"ശ്രുതിലയം\" Shruthilayam" <sruthilayam@groups.facebook.com>


എഞ്ചിനീയറിംഗ് കോളജില്‍ സംഘര്‍ഷം; മൂന്നു വിദ്യാര്‍ഥികള്‍ക്ക് വെട്ടേറ്റു   തിരുവനന്തപുരം കുളത്തൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ മൂന്നുവിദ്യാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു. ശ്രീകാര്യം സ്വദേശി നസീബ് (21), കഴക്കൂട്ടം സ്വദേശി സുമിന്‍ (20), കോഴിക്കോട് സ്വദേശി റെനിത് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 10 മണിക്കായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോക്കി സ്റ്റിക്കുകളും മറ്റുമായി ഏതാനും വിദ്യാര്‍ഥികളെ താമസസ്ഥലത്ത് എത്തി ഒരു സംഘം അക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെ.എസ്.യു വിദ്യാര്‍ഥികള്‍ ആഹ്വാനം ചെയ്ത സമരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോളജില്‍ കെ.എസ്.യു യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ഇന്നലെ യൂണിറ്റ് തുടങ്ങാനിരിക്കുകയായിരുന്നു. കഴിഞ്ഞദിവസമുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു വിദ്യാര്‍ഥികള്‍ ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിനിടെയായിരുന്നു ഇന്നലെ അക്രമം ഉണ്ടായത്. പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തുമ്പോഴായിരുന്നു മാരകായുധങ്ങളുമായി എത്തിയ എസ്.എഫ്.ഐ സംഘത്തിന്റെ അക്രമം. പരിക്കേറ്റവര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജിന് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
Unni Krishnan 11:06am Jul 8
എഞ്ചിനീയറിംഗ് കോളജില്‍ സംഘര്‍ഷം; മൂന്നു വിദ്യാര്‍ഥികള്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം കുളത്തൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ മൂന്നുവിദ്യാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു. ശ്രീകാര്യം സ്വദേശി നസീബ് (21), കഴക്കൂട്ടം സ്വദേശി സുമിന്‍ (20), കോഴിക്കോട് സ്വദേശി റെനിത് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാവിലെ 10 മണിക്കായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോക്കി സ്റ്റിക്കുകളും മറ്റുമായി ഏതാനും വിദ്യാര്‍ഥികളെ താമസസ്ഥലത്ത് എത്തി ഒരു സംഘം അക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെ.എസ്.യു വിദ്യാര്‍ഥികള്‍ ആഹ്വാനം ചെയ്ത സമരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോളജില്‍ കെ.എസ്.യു യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ഇന്നലെ യൂണിറ്റ് തുടങ്ങാനിരിക്കുകയായിരുന്നു. കഴിഞ്ഞദിവസമുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു വിദ്യാര്‍ഥികള്‍ ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിനിടെയായിരുന്നു ഇന്നലെ അക്രമം ഉണ്ടായത്. പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തുമ്പോഴായിരുന്നു മാരകായുധങ്ങളുമായി എത്തിയ എസ്.എഫ്.ഐ സംഘത്തിന്റെ അക്രമം. പരിക്കേറ്റവര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജിന് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Welcom

Website counter

Census 2010

Followers

Blog Archive

Contributors